Wednesday, June 23, 2021
Home Gulf Saudi Arabia സൗദിയിലെ അബഹയില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

സൗദിയിലെ അബഹയില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

അബഹ: ദക്ഷിണ സൗദിയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ളല്‍അ് ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

വിവരമറിഞ്ഞ ഉടനെ നാല് യൂനിറ്റ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയിരുന്നതായി അസീര്‍ മേഖല റെഡ്ക്രസന്റ് വക്താവ് മുഹമ്മദ് ബിന്‍ ഹസന്‍ ശഹ്‌രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വക്താവ് പറഞ്ഞു.

Most Popular