Friday, July 23, 2021
Home Gulf Saudi Arabia സൗദിയിൽ അക്കൗണ്ടിംഗ് ജോലികൾ 30 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ; പ്രവാസികൾ പ്രതിസന്ധിയിൽ

സൗദിയിൽ അക്കൗണ്ടിംഗ് ജോലികൾ 30 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ; പ്രവാസികൾ പ്രതിസന്ധിയിൽ

സൗദി:സൗദിയിൽ അക്കൗണ്ടിംഗ് ജോലികൾ 30 ശതമാനം സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ലാ​ണ്​ മാ​ന​വ വി​ഭ​വ​ശേ​ഷി മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. അ​ക്കൗ​ണ്ടി​ങ്​ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ്​ ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. അ​ഞ്ചോ അ​തി​ല​ധി​ക​മോ ജീ​വ​ന​ക്കാ​രു​​ള്ള സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ അ​ക്കൗ​ണ്ടി​ങ്​ ജോ​ലി​ക​ള്‍ 30 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ള്‍​ക്ക്​ തൊ​ഴി​ല്‍ ന​ഷ്​​ട​മാ​കും. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രവാസികളാണ് അക്കൗണ്ടിംഗ് മേഖലകളിൽ ജോലി ചെയ്യുന്നത്.

സ്വ​ദേ​ശി​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ അ​ക്കൗ​ണ്ടി​ങ്​ ​ജോ​ലി​ക​ളെ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം 20 ആ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട്. ഫി​നാ​ന്‍​സ് ആ​ന്‍​ഡ്​​ അ​ക്കൗ​ണ്ടി​ങ്​ മാ​നേ​ജ​ര്‍, അ​ക്കൗ​ണ്ട്​​സ്, ബ​ജ​റ്റ് മാ​നേ​ജ​ര്‍, ഫി​നാ​ന്‍​ഷ്യ​ല്‍ റി​പ്പോ​ര്‍​ട്ടി​ങ്​ വി​ഭാ​ഗം​ മാ​നേ​ജ​ര്‍, ഓ​ഡി​റ്റ് സൂ​പ്പ​ര്‍​വൈ​സ​ര്‍, ഫി​നാ​ന്‍​സ് ക്ല​ര്‍​ക്ക്, ബു​ക്ക് കീ​പ്പി​ങ്​ ക്ല​ര്‍​ക്ക് തുടങ്ങിയ ജോ​ലി​ക​ള്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന ജോ​ലി​ക​ളി​ല്‍ ഉൾപ്പെടുന്നയാണ്.

അ​ക്കൗ​ണ്ടി​ങ്​ ജോ​ലി​ക്ക്​ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ സൗ​ദി അ​ക്കൗ​ണ്ട​ന്‍​റ്​ ഒാ​ര്‍​ഗ​നൈ​സേ​ഷ​നി​ല്‍​നി​ന്ന്​​ തൊ​ഴി​ല്‍ അ​​ക്ര​ഡി​റ്റേ​ഷ​ന്‍ നേ​ടി​യി​രി​ക്ക​ണം. ബാ​ച്​​ല​ര്‍ ബി​രു​ദ​മു​ള്ള​വ​രു​ടെ മാ​സാ​ന്ത വേ​ത​നം ചു​രു​ങ്ങി​യ​ത്​ 6000 റി​യാ​ലും ഡി​പ്ലോ​മ കൈ​വ​ശ​മു​ള്ള​വ​രു​ടേ​ത്​ 4500 റി​യാ​ലു​മാ​യി​രി​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സ്വ​ദേ​ശി​ക​ളാ​യ​വ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ തു​ട​രു​ക​യാ​ണ്.

Most Popular