Wednesday, May 12, 2021
Home News Kerala രണ്ടാമത് അശ്രഫ് ആഡൂര്‍ സ്മാരക കഥാ പുരസ്‌കാരം നജിം കൊച്ചു കലുങ്കിന്

രണ്ടാമത് അശ്രഫ് ആഡൂര്‍ സ്മാരക കഥാ പുരസ്‌കാരം നജിം കൊച്ചു കലുങ്കിന്

കണ്ണൂര്‍: കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അശ്രഫ് ആഡൂരിന്റെ സ്മരണയില്‍ അശ്രഫ് ആഡൂര്‍ സൗഹ്യദ കൂട്ടായ്മ ഏര്‍പ്പെടുത്തിയ രണ്ടാമത് കഥാപുരസ്‌കാരത്തിന് നജീം കൊച്ചുകലുങ്കിന്റെ ‘കാട് എന്ന കഥ അര്‍ഹമായി.25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

288 എന്‍ട്രികളില്‍ നിന്ന് വി.എസ് അനില്‍കുമാര്‍, ടി.പി. വേണുഗോപാലന്‍, കെ.കെ രേഖ
എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അവാര്‍ഡ് ദാന ചടങ്ങ് പിന്നീട് നടക്കും.

കൊല്ലം ജില്ലയില്‍ കൊച്ചുകലുങ്ക് സ്വദേശിയാണ് നജീം. ചരിത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. 1996 മുതല്‍ പത്രപവര്‍ത്തന രംഗത്ത്. 2001 മുതല്‍ സൗദി അറേബ്യയില്‍. നിലവില്‍ ഗള്‍ഫ് മാധ്യമം ദിനപത്രത്തിന്റെ സൗദി ന്യൂസ് ബ്യൂറോ ചീഫ്. പ്രവാസ പത്രപ്രവര്‍ത്തന അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘കനല്‍ മനുഷ്യര്‍’ എന്ന പേരില്‍ പുസ്തകമായി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. മാധ്യമപ്രവര്‍ത്തനത്തിനും സര്‍ഗാത്മക സാഹിത്യത്തിനും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.

നന്മ സി.വി. ശ്രീരാമന്‍ സ്മാരക കഥാ പുരസ്‌കാരം, കെസിബിസി മീഡിയ കമ്മീഷന്‍ കഥാ പുരസ്‌കാരം, ഐ.സി.എഫ് കലാലയം സാഹിത്യ പുരസ്‌കാരം, ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്‌കാരം, ഫ്രണ്ട്‌സ് ക്രിയേഷന്‍സ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്, ദല കൊച്ചുബാവ ചെറുകഥ പുരസ്‌കാരം, നവയുഗം കെ.സി പിള്ള സാഹിത്യ പുരസ്‌കാരം, പെരുമ്പാവൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സാഹിത്യ പുരസ്‌കാരം, ദുബൈ കൈരളി കലാകേന്ദ്രം സാഹിത്യ സമ്മാനം, സോളിഡാരിറ്റി കഥാസമ്മാനം, പുരോഗമന കലാസാഹിത്യ സംഘം പ്രവാസി സമ്മാനം, കൂട്ടം സാഹിത്യ പുരസ്‌കാരം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കഥാ അവാര്‍ഡ്, ജിദ്ദ സമീക്ഷ കഥാ സമ്മാനം, കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനം സാഹിത്യ പുരസ്‌കാരം, അബൂദാബി മലയാളി സമാജം കഥാപുരസ്‌കാരം, കവിതക്ക് കേരള കൗമുദി റീഡേഴ്‌സ് ക്‌ളബ് കൊല്ലം ജില്ല കമ്മിറ്റി സമ്മാനം, റിയാദ് കേളി അവാര്‍ഡ്, മാസ് ജീസാന്‍ സമ്മാനം, ലേഖനത്തിന് ടിപ്പു സുല്‍ത്താന്‍ സ്മാരക സമിതി സമ്മാനം, മഹാസിന്‍ മലയാളി സമാജം സമ്മാനം, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമ്മാനം, കെ.എം.സി.സി റിയാദ് സമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ജാസ്മിന്‍ എ.എന്‍ ആണ് ഭാര്യ. മക്കള്‍: ഫിദല്‍, ഗസല്‍.

Most Popular