Wednesday, September 22, 2021
Home Gulf സാങ്കേതിക തകരാർ: തിരുവനന്തപുരം- ദമാം എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി

സാങ്കേതിക തകരാർ: തിരുവനന്തപുരം- ദമാം എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം- ദമാം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സൗദി അറേബ്യയിലെ ദമാമിലേക്ക് പോയ വിമാനമാണ് വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടതിനെത്തുടർന്ന് തിരിച്ചിറക്കിയത്.

രാവിലെ 7.52 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന്, ഒരു മണിക്കൂറിനുള്ളില്‍ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ വീണത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കോവിഡ് മൂലം അന്താരാഷ്ട്ര യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കാരണം വിമാനത്തില്‍ യാത്രക്കാരില്ലായിരുന്നു. ചരക്കുമായി യാത്രതിരിച്ച വിമാനത്തില്‍ എട്ട് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൈലറ്റുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്.

Most Popular