News Flash
X
ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സര്‍വീസ് വിലക്ക് തുടരും

ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സര്‍വീസ് വിലക്ക് തുടരും

personSJ access_timeMonday January 4, 2021
HIGHLIGHTS
വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങള്‍ക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയില്‍നിന്നും സൗദിയിലേക്ക് വരുന്നവര്‍ക്കും ബാധകമാക്കിയത്

ജിദ്ദ: സൗദിയിലേക്കുള്ള വിമാന സര്‍വിസുകളുടെ താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കോവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനാലായിരുന്നു ഇത്തരമൊരു തീരുമാനം. കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പാണ് വീണ്ടും സൗദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. താല്‍ക്കാലികമായ വിലക്ക് ഞായറാഴ്ച എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാര്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുകയാണ്.

വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങള്‍ക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയില്‍നിന്നും സൗദിയിലേക്ക് വരുന്നവര്‍ക്കും ബാധകമാക്കിയത്. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കുകയും വേണം. ഇതുപ്രകാരം ദുബൈയിലും മറ്റുമായി രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഉടനെ സൗദിയിലേക്ക് പ്രവേശിക്കാം. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വിസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്നും നേരിട്ടുള്ള സര്‍വിസുകള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

SHARE :
folder_openTags
content_copyCategory