Monday, July 26, 2021
Home Newsfeed മുഴുവന്‍ മനുഷ്യരോടും ജീവജാലങ്ങളോടും നന്മചെയ്യാന്‍ ആഹ്വാനം ചെയ്ത് അറഫാ പ്രസംഗം

മുഴുവന്‍ മനുഷ്യരോടും ജീവജാലങ്ങളോടും നന്മചെയ്യാന്‍ ആഹ്വാനം ചെയ്ത് അറഫാ പ്രസംഗം

മക്ക: ലോകത്തുള്ള മുഴുവന്‍ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടും നന്മ ചെയ്യണമെന്ന ആഹ്വാനവുമായി അറഫാ പ്രസംഗം. ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീലയാണ് അറഫാ മൈതാനത്ത് ശുഭ്രവസ്ത്രധാരികളായി ഒരുമിച്ച് കൂടിയ ആയിരങ്ങളോടായി ഖുത്ബ പ്രഭാഷണം നടത്തിയത്.

നന്മ ചെയ്യുന്നവരോടൊപ്പമാണ് അല്ലാഹു. ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ച് ക്ഷമയോടെ ജീവിച്ചാല്‍ അല്ലാഹു അവരെ കൈവിടില്ല. എല്ലാവരോടും നന്മ ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നു. കര്‍മങ്ങളില്‍ നിഷ്ട പുലര്‍ത്തണം. സാമ്പത്തിക രംഗത്ത് സൂക്ഷ്മത പുലര്‍ത്തണം. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തിന്റെ കാര്യത്തില്‍ നാം നന്ദി കാണിക്കണം. പ്രപഞ്ചത്തെ മുഴുവന്‍ അല്ലാഹു നമുക്ക് കീഴ്പ്പെടുത്തി തന്നിട്ടുണ്ട്. അല്ലാഹുവിനെ മറന്ന് ഈ ഭൂമിയില്‍ നാം ജീവിച്ചുകൂട. ഏറ്റവും നല്ല സൃഷ്ടിപ്പ് നല്‍കിയ അല്ലാഹുവിനെ സ്മരിക്കുക. അല്ലാഹുവിനോട് സദാസമയവും നന്ദിയുള്ളവരാകുക.

മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഖുര്‍ആന്‍. അയല്‍വാസികളോടും ബന്ധുക്കളോടും നല്ല ബന്ധം പുലര്‍ത്തിയാണ് നന്മ ചെയ്യേണ്ടത്. സമൂഹത്തിനും രാജ്യത്തിനും ഉപദ്രവം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുണ്ടാകരുത്. ഭാര്യമാരോട് നന്മ ചെയ്യുക. ഭാര്യയില്‍നിന്ന് ഇഷ്ടമില്ലാത്തത് കണ്ടാല്‍ അവരെ ഉപദേശിക്കുക. ഭാര്യമാരെ കഷ്ടപ്പെടുത്താന്‍ പാടില്ല.

കീഴിലുള്ള തൊഴിലാളികളോട് മാന്യമായി പെരുമാറുക. എല്ലാ തരത്തിലുള്ള കരാറുകളും പാലിക്കുക. താങ്ങാനാകാത്ത ജോലി ഏല്‍പ്പിച്ചുകൊടുക്കുമ്പോഴും അവരെ സഹായിക്കുക. എല്ലാ തരത്തിലുള്ള കടമകളും കടപ്പാടും നിര്‍വഹിക്കുക.

ഓരോ മനുഷ്യന്റെയും മാതൃരാജ്യം വിശുദ്ധമാണ്. ആ രാജ്യത്തിന്റെ വിശുദ്ധ കാത്തുസൂക്ഷിക്കാന്‍ ആ രാജ്യത്തെ വിശ്വാസിക്ക് ബാധ്യതയുണ്ട്. രാജ്യത്തെ നാശങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും രക്ഷിക്കേണ്ട ബാധ്യത വിശ്വാസിക്കുണ്ട്. ജീവജാലങ്ങളോട് വരെ നന്മ ചെയ്യണം. എല്ലാ പച്ചക്കരളുള്ള വസ്തുക്കളിലും പ്രതിഫലമുണ്ട്. പരിസ്ഥിതിയോടും നന്മ ചെയ്യേണ്ടതുണ്ട്. ഒരു നന്മ ചെയ്താല്‍ പത്തിരിട്ടിയായി അല്ലാഹു തിരിച്ച് നന്മ ചെയ്യും. ഇതിന് പുറമെ പശ്ചാതാപത്തിന്റെ വാതില്‍ തുറന്നുതരും. നന്മകള്‍ ചെയ്യുന്തോറും ജീവിതത്തിലെ തെറ്റുകളെ അല്ലാഹു ഇല്ലാതാക്കുമെന്നും ശൈഖ് വ്യക്തമാക്കി.
ALSO WATCH

 

Most Popular