Friday, April 23, 2021
Home Gulf Saudi Arabia അറഫാ ദിന പ്രഭാഷണം അഞ്ച് ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യും

അറഫാ ദിന പ്രഭാഷണം അഞ്ച് ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യും

മക്ക: അറഫാ ദിനത്തിലെ ഖുതുബ പ്രഭാഷണം അഞ്ച് ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ഇരുഹറമുകളുടെയും ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സി അറിയിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യന്‍, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലാണ് പ്രഭാഷണം കേള്‍ക്കാനാവുക.

ദുര്‍ഹജ്ജ് 9ന് ആണ് അറഫാ ദിനം. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ജൂലൈ 30ന് ആയിരിക്കും അറഫാ ദിനം. ജൂലൈ 31 വെള്ളിയാഴ്ച്ച ബലിപെരുന്നാള്‍ ആവുമെന്നും കണക്കുകള്‍ പറയുന്നു. നാളെ ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിടുണ്ട്. എന്നാല്‍, നാളെ മാസപ്പിറവി ദര്‍ശിക്കാനുള്ള സാധ്യത കുറവാണ്. അങ്ങിനെയെങ്കില്‍ ദുല്‍ഹജ്ജ് ഒന്ന് ആരംഭിക്കുക ബുധനാഴ്ച്ച ആയിരിക്കും.

Arafat Day sermon will be broadcast in five languages


 

Most Popular