Thursday, July 29, 2021
Home Gulf Saudi Arabia അഷ്‌റഫ് വടക്കേവിളയ്ക്കു കൊച്ചിന്‍ കൂട്ടായ്മ യാത്രയയപ്പ് നല്‍കി

അഷ്‌റഫ് വടക്കേവിളയ്ക്കു കൊച്ചിന്‍ കൂട്ടായ്മ യാത്രയയപ്പ് നല്‍കി

റിയാദ്: നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷറഫ് വടക്കേവിളക്ക് കൊച്ചി കൂട്ടായ്മ റിയാദ് യാത്രയയപ്പ് നല്‍കി. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില് നിറസാന്നിധ്യമായ അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളാണ്.

1982 നവംബറിലാണ് അഷറഫ് വടക്കേവിള തന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. റിയാദിലെ തന്റെ പൊതുപ്രവര്‍ത്തനകാലയളവില്‍ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും അഷറഫ് വടക്കേവിള നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. റിയാദിലെ അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മയുടെ പ്രസിഡന്റ് കെ ബി ഖലീല്‍ അഷ്‌റഫ് വടക്കേവിളയ്ക്കുള്ള സ്‌നേഹോപഹാരം കൈമാറി. ശിഹാബ് കൊട്ടുകാട്, ഷാജി ഹുസൈന്‍, റഫീഖ് കൊച്ചി, നിസാര്‍ പള്ളുരുത്തി, ഷാജി മുഹമ്മദ്, റിയാസ് ടൊയോട്ട, നദീം സേട്ട്, തന്‍വീര്‍, അഹ്‌സാന്‍ സമദ്, ജിനോഷ്, കൊച്ചങ്ങാടി, ഹഫീസ് മട്ടാഞ്ചേരി, ബൈജൂ ലത്തീഫ്, മുഹമ്മദലി, അഷ്‌റഫ് ഡാക്, ഹസീബ്, കെ ബി ഷാജി, മനു ഫൈസല്‍, അസീസ് കല്‍വതി, മുത്തലിബ്, അല്‍ത്താഫ്, റഷീദ്, ജോണ്‍സണ്‍ മാര്‍ക്കോസ്, ഷാന്‍, മഹേഷ്, ജബ്ബാര്‍, ഷമീര്‍, ഷിറാസ്, അഫ്‌സല്‍, ഡേവിഡ്, ഹംസ, ബനീഷ്, നിമിഷ, ഷംല, സിമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മറുപടി പ്രസംഗത്തില്‍ അദ്ദേഹം കൊച്ചി കൂട്ടായ്മയുടെ കൂടെയുള്ള യാത്രകള്‍, പ്രവര്‍ത്തന പങ്കാളിത്തങ്ങള്‍, കൂട്ടായ്മയുടെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മപ്പെടുത്തി.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജിബിന്‍ സമദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സുള്‍ഫിക്കര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Most Popular