സൗദിയില്‍ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി ആരോഗ്യമന്ത്രാലയം അനുമതി നല്‍കി

moderna covid vaccine

റിയാദ്: ഫൈസര്‍-ബയോടെക് വാക്സിനുപുറമെ സൗദി അറേബ്യയില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അസ്ട്രാസെനെക്ക, മോഡേണ വാക്സിനുകള്‍ നല്‍കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പുതിയ വാക്‌സിനുകള്‍ അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. അതിനാല്‍ സൗദി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അസ്ട്രസെനെക, മോഡേണ വാക്‌സിനുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

കോവിഡ് 19 മഹാമാരിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.