Friday, May 7, 2021
Home Gulf സൗദി റോഡുകളില്‍ ട്രാക്ക് ലംഘനം നിരീക്ഷിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനം

സൗദി റോഡുകളില്‍ ട്രാക്ക് ലംഘനം നിരീക്ഷിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനം

ജിദ്ദ: റോഡുകളില്‍ ഓരോ തരം വാഹനത്തിനും വേഗത്തിനും നിശ്ചയിച്ചിട്ടുള്ള ട്രാക്കുകള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ഒട്ടോമാറ്റിക് സംവിധാനം ഉടനെ ആരംഭിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലാണ് ആദ്യം ഈ സംവിധാനം ആരംഭിക്കുക.

മൂന്നു നഗരങ്ങളിലെ റോഡുകളില്‍ അടുത്ത ദിവസങ്ങളില്‍തന്നെ ഓട്ടോമാറ്റിക് നിരീക്ഷണം ആരംഭിക്കും. സാങ്കേതിക സുരക്ഷ നിയന്ത്രണത്തിനായി ‘തഹകും’ എന്ന കമ്പനി വികസിപ്പിച്ച സ്മാര്‍ട്ട് മോണിറ്ററിങ് സംവിധാനമാണ് ഇതിന് ഉപയോഗിക്കുക. റോഡിലെ ട്രാക്കുകള്‍ തിരിക്കുന്ന ലൈനുകളെ വാഹനം മറികടക്കുന്നത് ട്രാഫിക് നിയമലംഘനമാണ്.റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതെന്നും ജനറല്‍ ട്രാഫിക് ഓഫിസ് വ്യക്തമാക്കി.

Most Popular