Wednesday, June 23, 2021
Home Gulf Saudi Arabia സൗദിയുമായുള്ള അമേരിക്കയുടെ ബന്ധം ബൈഡൻ പുനഃപരിശോധിക്കും

സൗദിയുമായുള്ള അമേരിക്കയുടെ ബന്ധം ബൈഡൻ പുനഃപരിശോധിക്കും

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം സൗദി അറേബ്യയുമായി ഉണ്ടാക്കിയ അടുത്ത ബന്ധത്തില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ മാറ്റം വരുത്തിയേക്കുമെന്ന് വാര്‍ത്ത. ഇക്കാര്യം ബെഡനെ ഉദ്ധരിച്ച് അമേരിക്കയിലെ എന്‍.ബി.സി ന്യൂസ് നെറ്റ്വര്‍ക് റിപ്പോര്‍ട്ട് ചെയ്തത്. അതോടൊപ്പം ടംപിന്റെ അടുത്ത അനുയായികള്‍ക്ക് സൗദിയുമായുള്ള ബന്ധത്തെക്കാള്‍ ബൈഡന്‍ ഭരണകൂടത്തിന് വ്യക്തിപരമായി സൗദിയുമായുള്ള ബന്ധം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യന്‍ നയരൂപീകരണങ്ങളുടെ പ്രധാന കേന്ദ്രമായി ട്രംപ് സൗദിയെ പരിഗണിച്ചതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളര്‍ന്നത്. ഇറാനെതിരായ നിലപാടില്‍ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായിരുന്നു.ഇതിന്റെ തുടര്‍ച്ചയായി അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ വാങ്ങുന്നതിനെ ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. ഖാഷോഗി വധത്തില്‍ സൗദി ഭരണകൂടത്തിന് പിന്തുണ നല്‍കിയ ട്രംപിന്റെ നടപടി അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Most Popular