Sunday, September 26, 2021
Home Gulf Saudi Arabia റിയാദില്‍ വ്യാപാര സ്ഥാപനത്തില്‍ സ്‌ഫോടനം; പ്രവാസി തൊഴിലാളി മരിച്ചു

റിയാദില്‍ വ്യാപാര സ്ഥാപനത്തില്‍ സ്‌ഫോടനം; പ്രവാസി തൊഴിലാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിലെ അല്‍ ഉലയ്യ ഡിസ്ട്രിക്ടില്‍ എയര്‍ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും സ്പെയര്‍പാര്‍ട്സ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘവും റെഡ് ക്രസന്റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ആരംഭിച്ചു.

Most Popular