Sunday, June 20, 2021
Home Gulf Saudi Arabia ചാലിയാര്‍ ദോഹ മെഗാ പെയിന്റിംഗ് ആന്റ് ഡ്രോയിങ് കോണ്ടെസ്റ്റിനു സമാപനം

ചാലിയാര്‍ ദോഹ മെഗാ പെയിന്റിംഗ് ആന്റ് ഡ്രോയിങ് കോണ്ടെസ്റ്റിനു സമാപനം

ദോഹ: ചാലിയാര്‍ ദോഹ മെഗാ പെയിന്റിംഗ് ആന്റ് ഡ്രോയിങ് കോണ്ടെസ്റ്റിനു ഉജ്ജ്വല സമാപനം. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും സെലക്ട് ചെയ്ത് 500ല്‍ അതികം ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വിദ്യര്‍ത്ഥികള്‍ വെര്‍ച്ച്യുല്‍ പ്ലാറ്റഫോമില്‍ അണിനിരന്നു മാറ്റുരച്ച മത്സരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ കുട്ടികളുടെയും രക്ഷിതാക്കളുടെയും റെക്കോര്‍ഡ് പ്രാതിനിധ്യമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുവാനും, ഉയര്‍ന്ന നിലവാരത്തിലേക്ക് കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുവാനും, പ്രോത്സഹിപ്പിക്കാനും വേണ്ടിയാണ് ചാലിയാര്‍ ദോഹ ഇത്തരത്തിലുള്ള മെഗാ പ്രോഗ്രാം ശിശുദിനത്തില്‍ സംഘടിപ്പിച്ചത്.

തെന്നിന്ത്യന്‍ സിനി ആര്‍ട്ടിസ്റ്റും പേരുകേട്ട റിയാലിറ്റി ഷോ ആയ കുട്ടികുപ്പായം അവതാരക കൂടിയായ സുബി സുരേഷ് മെഗാ പെയിന്റിംഗ് ആന്റ് ഡ്രോയിങ് കോണ്ടെസ്റ്റിനു ഉദ്ഘാടനം ചെയ്യുകയും ചിത്രരചനാ മത്സരത്തിന്റെ തീമായി Green Qatar for future generation എന്ന നാമകരണം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രശസ്ത ബാലതാരം അനിക സുരേന്ദ്രന്‍ കുട്ടികള്‍ക്ക് വേള്‍ഡ് ചില്‍ഡ്രന്‍സ് ഡേ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ജഡ്ജസ് പാനലിന്റെ മൂല്യ നിര്‍ണയത്തിന് ശേഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ അവസാന പത്തു മത്സരാര്‍ത്ഥികളില്‍ നിന്നും ഫേസ് ബുക്ക് ലൈക്ക് കോണ്ടെസ്സ് വഴി നൂഹ ബിന്‍ത്ത് നിയാസ് (ബിര്‍ള പബ്ലിക്ക് സ്‌കൂള്‍) ഒന്നാം സമ്മാനം, അഞ്ചല്‍ ഷാദി (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) രണ്ടാം സമ്മനം, നിറ്റ്സാ അസീല നവാസ് മൂന്നാം സമ്മാനത്തിനും അര്‍ഹരായി.

Copacabana Seafood grill restaurant ല്‍ വെചു നടന്ന സമ്മാനദാന ചടങ്ങില്‍ ഒന്നാം സമ്മാനമായ 1001 റിയാല്‍ copacabana Seafood grill restaurant ന്റെ MD ഹൈദര്‍, രണ്ടാം സമ്മാനമായ 501 റിയാല്‍ RAG Manager അനീസ്, മൂന്നാം സമ്മാനമായ 251 റിയാല്‍ Mates Qatar team manger സലിം തുടങ്ങിയവരും, സര്‍ട്ടിഫിക്കറ്റുകള്‍ Ragam Library MD നൗഫല്‍ കട്ടയാട്,Five Point Qatar MD സഫീറുസ്സലാം തുടങ്ങിയവര്‍ സമ്മാനിച്ചു. നേരത്തെ ആദ്യ 20 സ്ഥാനക്കാര്‍ക്ക് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ നേരിട്ട് പ്രോത്സാഹന സമ്മാനം വിതരണം ചെയ്തിരുന്നു.

മത്സരത്തില്‍ റേഡിയോ മലയാളം 98.6 എഫ്.എം ആര്‍ജെ ജിബിന്‍ ആങ്കര്‍ ആയിരുന്നു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് ലയിസ് കുനിയില്‍, കണ്‍വീനര്‍ CT സിദീഖ് ചെറുവാടി, ടെക്‌നിക്കല്‍ ഹെഡ് സാബിക്ക് എടവണ്ണ, ഇല്ലിയാസ് ചെറുവണ്ണൂര്‍, പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഫാറൂഖ് , ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് , ട്രഷറര്‍ കേശവ് ദാസ് , ചീഫ് അഡൈ്വസര്‍ VC മഷൂദ് , ജഡ്ജസ് ബാസിത്ത് ഖാന്‍, ബഷീര്‍ നന്മണ്ട , ജാബിര്‍ ബേപ്പൂര്‍, രഘുനാഥ് ഫാറൂഖ്, അജ്മല്‍ അരീക്കോട്, മണി കൊന്നാലത്ത് മുഷ്താഖ് തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു പരിപാടി നടന്നത്.

Most Popular