Tuesday, June 15, 2021
Home Gulf Saudi Arabia കേരളത്തില്‍ ഇടതുപക്ഷ ഭരണ തുടര്‍ച്ച അനിവാര്യം: കേളി

കേരളത്തില്‍ ഇടതുപക്ഷ ഭരണ തുടര്‍ച്ച അനിവാര്യം: കേളി

റിയാദ്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങി വെച്ച നവകേരള സൃഷ്ടി പൂര്‍ത്തിയാക്കുന്നതിന് ഭരണത്തുടര്‍ച്ച ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് കേളി കലാ സാംസ്‌കാരിക വേദി. കേളിയുടെ ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തിലാണ് കേളി പ്രവര്‍ത്തകര്‍ ഈ അഭിപ്രായം പങ്കുവെച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന യോഗത്തില്‍ ബത്ഹ ഏരിയ പ്രസിഡണ്ട് പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍ സ്വാഗതവും, കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അനില്‍ അറക്കല്‍, കേളി സൈബര്‍വിംഗ് ചെയര്‍മാന്‍ ബിജു തായമ്പത്ത്, ഏരിയ സൈബര്‍വിംഗ് കണ്‍വീനര്‍ സൗബീഷ്, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

Most Popular