Wednesday, June 23, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിതര്‍ ഒന്നര ലക്ഷം കവിഞ്ഞു; ഇന്ന് 45 മരണം

സൗദിയില്‍ കോവിഡ് ബാധിതര്‍ ഒന്നര ലക്ഷം കവിഞ്ഞു; ഇന്ന് 45 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 4301 പേരില്‍ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 150292 ആയി. ഇന്ന് 45 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1184 ആയി. 24 മണിക്കൂറിനിടെ 1849 പേര്‍ സുഖം പ്രാപിച്ചു. 95764 പേരാണ് ആകെ രോഗമുക്തരായത്.

53344 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 1941 പേര്‍ ഗുരുതരാവസ്ഥയിലാണ്. ജിദ്ദയില്‍ 419ഉം മക്കയില്‍ 350ഉം റിയാദില്‍ 143ഉം ആണ് മരണസംഖ്യ. പുതുതായി 26,016 സ്രവ സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,224,289 ആയി.

Coronavirus cases in Saudi Arabia top 150,000 after 4,301 new cases detected


 

Most Popular