സൗദിയില്‍ പിടിവിട്ട് കോവിഡ്; ഇന്ന് മാത്രം 4000ലേറെ രോഗികള്‍; മരണം ആയിരത്തോടടുക്കുന്നു

saudi arabia new coivd cases

റിയാദ്: നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4,233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 മരണവും ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 972 ആയി.

സൗദിയില്‍ ആകെ സ്ഥിരീകരിച്ച 127,541 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 41,849 പേരാണ്. 1,855 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്നു പുതുതായി 2,172 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ സൗദിയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 84,720 ആയി.

Coronavirus: Saudi Arabia reports 4,233 new cases, highest daily rise so far