Monday, June 14, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 പ്രവാസികള്‍ മരിച്ചു; 1704 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 പ്രവാസികള്‍ മരിച്ചു; 1704 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഷക്കീബ് കൊളക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്നു 10 പ്രവാസികള്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. ശനിയാഴ്ച 1704 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ സൗദിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 37,136 ആയി. 1704 പേര്‍ക്ക് കൂടി ശനിയാഴ്ച അസുഖം ഭേദമായതോടെ സൗദിയില്‍ കോവിഡിന്റെ പിടിയില്‍ നിന്നും മോചിതരായവരുടെ എണ്ണം 10144 ആയി.

മക്കയിലും ജിദ്ദയിലുമായി നാല് പേരും റിയാദ് ജുബൈല്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരണപ്പെട്ടത്. രോഗികളുടെ എണ്ണത്തില്‍ ഇന്ന് വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. മക്കയില്‍ 417 പേര്‍ക്കും റിയാദ് 316, ജിദ്ദ 265, മദീന 112, ദമ്മാം 111, തായിഫ് 107, ജുബൈല്‍ 67, ഖോബാര്‍ 54, ഹദ്ദ 33, ഹൊഫൂഫ് 23, ദരയ്യ 20, അല്‍ഖര്‍ജ് 23, ബുറൈദ 18, യാമ്പു 7 പുതുതായി രോഗം സ്ഥിരീകരിച്ചു.

മദീനയില്‍ 24 മണിക്കൂര്‍ കര്‍ഫ്യു നിലനിന്നിരുന്ന ഭാഗങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഇനി മുതല്‍ കാലത്ത് 9 മുതല്‍ ആളുകള്‍ക്ക് വൈകുന്നേരം 5 വരെ പുറത്തിറങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Covid: 10 more expatriates died in Saudi Arabia today

Most Popular