Thursday, June 17, 2021
Home Gulf Saudi Arabia സൗദിയില്‍ രോഗമുക്തരുടെ എണ്ണം 36040 ആയി; ചികിത്സയില്‍ 28686 പേര്‍ മാത്രം

സൗദിയില്‍ രോഗമുക്തരുടെ എണ്ണം 36040 ആയി; ചികിത്സയില്‍ 28686 പേര്‍ മാത്രം

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നു. രോഗം ഭേദമായവരുടെ എണ്ണം 36040 ആയി. ചികിത്സയില്‍ ഇനി 28686 ആളുകള്‍ മാത്രമാണുള്ളത്. വ്യാഴാഴ്ച 2562 പേരാണ് പുതുതായി സുഖം പ്രാപിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2532 ആളുകളിലാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 65,077 ആയി. ഒരു സ്വദേശി പൗരനും വിവിധ വിദേശരാജ്യക്കാരുമായ 12 പേര്‍ വ്യാഴാഴ്ച മരിച്ചു. ഇതില്‍ എട്ടുപേര്‍ ജിദ്ദയിലും നാലു പേര്‍ മക്കയിലുമാണ് മരിച്ചത്. മരണ സംഖ്യ 351 ആയി. ചികിത്സയില്‍ കഴിയുന്നതില്‍ 281 പേര്‍ ഗുരുതരാവസ്ഥയിലാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ രോഗികളില്‍ 27 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമാണ്. യുവാക്കള്‍ മൂന്ന് ശതമാനവും. പുതിയ രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 39 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14980 കോവിഡ് ടെസ്റ്റുകളാണ് നടന്നത്.


 

Most Popular