Sunday, June 13, 2021
Home Gulf Saudi Arabia സൗദിയിലെ കോവിഡ് കേസുകളിലും മരണത്തിലും റെക്കോഡ് വര്‍ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,121 പേര്‍ക്ക്

സൗദിയിലെ കോവിഡ് കേസുകളിലും മരണത്തിലും റെക്കോഡ് വര്‍ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,121 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 3,121 പേര്‍ക്ക്. രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 98,869 ആയി. ഇതില്‍ 26,402 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 1,483 പേര്‍ ഗുരുതരാവസ്ഥയിലാണ്.

1,175 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 71,791 പേര്‍ക്കാണ് ഇതിനകം രോഗം സുഖപ്പെട്ടത്. മരിച്ചവരുടെ എണ്ണത്തിലും ഇന്ന് റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 34 പേരാണ് ഇന്ന് മരിച്ചത്. 676 പേര്‍ ഇതിനകം രാജ്യത്ത് കോവിഡ് മൂലം മരിച്ചു.

COVID-19: Saudi Arabia confirms 3,121 new cases


 

Most Popular