Thursday, July 29, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; മരണം 1200 കവിഞ്ഞു

സൗദിയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; മരണം 1200 കവിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച 3941 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 154233 ആയി. 24 മണിക്കൂറിനിടെ 46 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1230 ആയി.

റിയാദ് (15), മക്ക (12), ജിദ്ദ (7), ബുറൈദ (3), ഹുഫൂഫ് (2), ത്വാഇഫ് (2), അറാര്‍ (2), നാരിയ (1) എന്നിവിടങ്ങളിലാണ് മരണം. 3153 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ആകെ 98,917 പേര്‍ രോഗമുക്തരായി. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 54,086 ആയി. ജിദ്ദയില്‍ 426ഉം മക്കയില്‍ 362ഉം റിയാദില്‍ 158ഉം ആണ് മരണസംഖ്യ.

രാജ്യത്തെ ചെറുതും വലുതുമായ 189 പട്ടണങ്ങളാണ് രോഗത്തിന്റെ നിഴലിലായത്. പുതുതായി 24,708 സ്രവസാമ്പിളുകള്‍ പരിശോധിച്ചു. 1,248,997 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ പരിശോധന നടത്തിയത്.

COVID-19: Saudi Arabia reports 3,941 new cases


Most Popular