Tuesday, June 22, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 4000ഓളം പേര്‍ക്ക് കോവിഡ്; 40 മരണം കൂടി

സൗദിയില്‍ ഇന്ന് 4000ഓളം പേര്‍ക്ക് കോവിഡ്; 40 മരണം കൂടി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് നിയന്ത്രണില്ലാതെ തുടരുന്നു.24 മണിക്കൂറിനിടെ മാത്രം 3989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2627 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. 40 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ സൗദിയില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 1,82,493 ആയും മരണസംഖ്യ 1551 ആയും ഉയര്‍ന്നു. 1,24,755 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഹുഫൂഫില്‍ തന്നെയാണ് ഇന്നും രോഗികള്‍ കൂടുതലുള്ളത്. റിയാദില്‍ 389 ഉം ദമാമില്‍ 320 ഉം മക്കയില്‍ 310 ഉം തായിഫില്‍ 275 ഉം മദീനയില്‍ 186 ഉം ജിദ്ദയില്‍ 121 ഉം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 2000 മുതല്‍ 2500 വരെയാണ്. അടുത്തിടെ രോഗവ്യാപന തോത് അല്‍പം കൂടുതലായി കാണുന്നതിനാല്‍ അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു.

COVID-19: Saudi Arabia reports 3,989 new cases, 40 deaths


 

Most Popular