Tuesday, July 27, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ അധ്യാപകര്‍ അടുത്തയാഴ്ച്ച മുതല്‍ സ്‌കൂളിലെത്തും

സൗദി അറേബ്യയില്‍ അധ്യാപകര്‍ അടുത്തയാഴ്ച്ച മുതല്‍ സ്‌കൂളിലെത്തും

റിയാദ്: ആഗസ്ത് 30 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സൗദി അറേബ്യയിലെ 5,20,000ഓളം അധ്യാപകര്‍ അടുത്തായാഴ്ച്ച മുതല്‍ വിദ്യാലയങ്ങളിലെത്തും. 1,14,000 അനധ്യാപക ജീവനക്കാര്‍ നാളെ മുതല്‍ പ്രവര്‍ത്തി തുടങ്ങും.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസത്തിലാണ് സൗദിയില്‍ സ്‌കൂളുകള്‍ അടച്ചത്. ഏത് രീതിയിലാണ് പഠനം പുനരാരംഭിക്കുകയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. യുഎഇ ഉള്‍പ്പെടെയുള്ള പല ഗള്‍ഫ് രാജ്യങ്ങളും ഇ-ലേണിങും ക്ലാസ് റൂം പഠനവും സമന്വയിപ്പിച്ചുള്ള പഠനരീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

COVID-19: Teachers returning to school in Saudi Arabia next week

Most Popular