Thursday, September 23, 2021
Home Gulf Saudi Arabia സൗദിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; 3,139 പേര്‍ക്ക് കൂടി കോവിഡ്

സൗദിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; 3,139 പേര്‍ക്ക് കൂടി കോവിഡ്

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 4710 പേര്‍ കോവിഡ് മുക്തരായി. 3139 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,64,144 ആയും മരിച്ചവരുടെ എണ്ണം 1,346 ആയും ഉയര്‍ന്നു. 1,09885 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. 52913 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2122 പേരുടെ നില ഗുരുതരമാണ്.

Most Popular