Thursday, September 23, 2021
Home Newsfeed സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

റിയാദ്∙ സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം. ജൂൺ 17നു രോഗം സ്ഥിരീകരിച്ചവർ -1,309, രോഗമുക്തി നേടിയവർ-1,022, മരണസംഖ്യ-16. വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ-10,879. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 470,723 ഉം സുഖംപ്രാപിച്ചവർ 452,209 ഉം മരിച്ചവർ 7,635 ഉം ആയി. ഇന്ന് കോവിഡ് പരിശോദിച്ചവരുടെ എണ്ണം 94,921 ആണ്. ഇതോടെ സൗദിയിൽ ആകെ പരിശോധനയുടെ എണ്ണം 20,712,598 ആയി. സൗദിയിൽ ഇതുവരെ നൽകിയ വാക്‌സിനേഷന്റെ എണ്ണം 16,271,158 ആണ്. ഇന്നു സ്ഥിരീകരിച്ചവരുടെ പ്രവിശ്യ തിരിച്ച കണക്ക്: മക്ക-388, റിയാദ്-265, കിഴക്കൻ പ്രവിശ്യ-230, അസീർ 115, ജിസാൻ -95, മദീന-81, അൽഖസീം-53, നജ്‌റാൻ-21, ഹായിൽ-17, അൽബാഹ-17, തബൂക്ക്-11, വടക്കൻ പ്രവിശ്യ-9, അൽജൗഫ്-2. രോഗമുക്തി നേടിയവർ: മക്ക-433, റിയാദ്-330, കിഴക്കൻ പ്രവിശ്യ-231, അസീർ 142, മദീന-123, ജിസാൻ -87, അൽഖസീം-74, തബൂക്ക്-33, നജ്‌റാൻ-28, ഹായിൽ-24, അൽബാഹ-15, വടക്കൻ പ്രവിശ്യ-9, അൽജൗഫ്-4.

Most Popular