Sunday, September 26, 2021
Home Gulf Saudi Arabia കോവിഡ് ബാധിച്ച് ജിദ്ദയില്‍ നാലു മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് ജിദ്ദയില്‍ നാലു മലയാളികള്‍ മരിച്ചു

റിയാദ്: കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജിദ്ദയില്‍ നാലു മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കൊല്ലം പുനലൂര്‍ സ്വദേശിയുമാണ്. കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍(53), ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചുകണ്ടന്‍ മുഹമ്മദ് ഇല്യാസ്(43), രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം(58) എന്നിവരാണ് മരിച്ച മലപ്പുറം ജില്ലക്കാര്‍. കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍(42) ആണ് മരിച്ച നാലാമത്തെയാള്‍.

തമിഴ്‌നാട് സ്വദേശികളായ സെന്തില്‍ (34), കൃഷ്ണ മുരാരി (49) യു.പി സ്വദേശി ഇഖ്ബാല്‍ അഹമ്മദ് (57) എന്നിവരും കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു.

ഇന്നലെ കുവൈത്തിലും നാല് മലയാളികള്‍ കോവിഡ് ബാധിച്ചുമരിച്ചിരുന്നു. കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍ (38). പത്തനം തിട്ട, പുതുക്കുളം മലയാളപ്പുഴ, ഏറം ജൈസണ്‍ വില്ലയില്‍ അന്നമ്മ ചാക്കോ (59), തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65), കോഴിക്കോട് പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പില്‍ (49) എന്നിവരാണ് ഇന്നലെ കുവൈത്തില്‍ മരിച്ചത്.


 

Most Popular