റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി റിയാദില്‍ മരിച്ചു. ചെങ്ങോട്ട്കാവ് മാടാക്കര വടക്കാളപ്പില് അബ്ദുസ്സമദ് (46) ആണ് കിംഗ് ഖാലിദ് ആശുപത്രിയില്‍ മരിച്ചത്. സിറ്റി ഫ്ളവര്‍ ജീവനക്കാരനായിരുന്നു. ഷാഹിനയാണ് ഭാര്യ. മക്കള്‍: ഷഹാന ഫാത്തിമ, റിന്‍ഷാദ്. സഹോദരങ്ങള്‍: മുഹമ്മദ്, അലി, ബഷീര്‍. മയ്യിത്ത് ഖബറടക്ക നടപടികളുമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.