Monday, June 21, 2021
Home Gulf Saudi Arabia കോവിഡ്: ജുബൈലില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു

കോവിഡ്: ജുബൈലില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു

റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജുബൈലില്‍ മരണപ്പെട്ടു. ചേലേമ്പ്ര ചാലിപ്പറമ്പ് പ്രമോദ് മുണ്ടാണി (40) ആണ് മരണപ്പെട്ടത്. നാരായണന്‍ – ശാന്ത ദമ്പതികളുടെ മകനാണ്. പനിയും ശ്വാസം മുട്ടലും കലശലായതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു. ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ വെന്റിലേറ്ററിലായിരുന്നു.

ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ അഞ്ചു വര്‍ഷമായി ടെക്നിഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ തന്നെ ജോലി ചെയ്യുന്ന പ്രസാദ് മുണ്ടാണി സഹോദരനാണ്. ഉഷയാണ് ഭാര്യ. രണ്ടു പെണ്‍മക്കളുണ്ട്. മരണാനന്തര നടപടികള്‍ക്ക് പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ രംഗത്തുണ്ട്.

Most Popular