Monday, June 21, 2021
Home Gulf Saudi Arabia കോവിഡ് വ്യാപനം; പള്ളികളില്‍ നിയന്ത്രണം കടുപ്പിച്ച് സൗദി

കോവിഡ് വ്യാപനം; പള്ളികളില്‍ നിയന്ത്രണം കടുപ്പിച്ച് സൗദി

റിയാദ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സൗദിയില്‍ പള്ളികളിലെ നിയന്ത്രണം ശക്തമാക്കി. ബാങ്ക് വിളിക്കുന്നതോടെ പളളികള്‍ തുറക്കാം. നമസ്‌കാരത്തിന് ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ജുമുഅക്ക് ബാങ്കിന്റെ അരമണിക്കൂറിന് ശേഷം അടക്കണമെന്നും ജുമുഅയും നിസ്‌കാരവും പതിനഞ്ച് മിനിറ്റനകം തീര്‍ക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

ബാങ്കിനും ഇഖാമത്തിനും ഇടയില്‍ പതിനഞ്ച് മിനിറ്റ് മാത്രമേ പാടുള്ളൂ. പള്ളികളില്‍ മറ്റ് ഉദ്ബോധന ക്ലാസുകള്‍ പാടില്ല. നമസ്‌കരിക്കാനുള്ള മുസല്ലകള്‍ അതത് ആളുകള്‍ കൊണ്ടുവരണം. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികളും അതത് സമയങ്ങളില്‍ അണുമുക്തമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular