Tuesday, May 18, 2021
Home Gulf Saudi Arabia റെയിൽവേയിൽ നാശനഷ്ടമുണ്ടാക്കിയാല്‍ രണ്ടു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും

റെയിൽവേയിൽ നാശനഷ്ടമുണ്ടാക്കിയാല്‍ രണ്ടു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും

സൗദി: സൗദിയിലെ ട്രെയിനുകളിലോ റെയില്‍വേയിലോ നാശനഷ്ടമുണ്ടാക്കിയാല്‍ രണ്ടു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും ചുമത്തും. റെയില്‍വേയില്‍ യാത്ര ചെയ്യുന്നവരോ പുറമെ നിന്നുള്ളവരോ ഏതെങ്കിലും ഉപകരണങ്ങളോ ട്രെയിനിലോ നാശനഷ്ടമുണ്ടാക്കിയാല്‍ ശിക്ഷയേറും. റെയില്‍വേയില്‍ നാശനഷ്ടങ്ങളുണ്ടാക്കിയാല്‍ മുഴുവന്‍ നഷ്ടപരിഹാരവും പ്രതികളില്‍ നിന്നും ഈടാക്കും. യാത്രക്കാര്‍ക്കും പുറമേയുള്ളവര്‍ക്കും നിയമം ബാധകമാണ്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. നശിപ്പിച്ചതോ കേടുവരുത്തിയതോ ആയ ഉപകരണങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവുകളും കുറ്റക്കാരില്‍ നിന്നും ഈടാക്കും.

ഒപ്പം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതു മൂലം റെയില്‍വേയ്ക്കുണ്ടായ നഷ്ടവും ഇയാള്‍ നല്‍കേണ്ടിവരും. അതായത് ഒരു ട്രെയിനിന്റെ സര്‍വീസ് മുടങ്ങിയാല്‍ അതുവഴി കിട്ടുമായിരുന്ന ലാഭം മുഴുവന്‍ ഇയാള്‍ നല്‍കേണ്ടിവരുമെന്നര്‍ഥം. റെയില്‍വേ ലൈന്‍, ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഫ്യുവല്‍ സ്റ്റേഷനുകള്‍ തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഇതിന്റെ പരിധിയില്‍ വരും. പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫീസ് നേരിട്ടായിരിക്കും ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുക.

Most Popular