Wednesday, August 4, 2021
Home Gulf Saudi Arabia കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് സൗദി അറേബ്യയില്‍ മൂന്ന് മലയാളികള്‍ മരിച്ചു

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് സൗദി അറേബ്യയില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ദമാം: സൗദി അറേബ്യയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അന്‍സിഫ് (22), കോഴിക്കോട് സ്വദേശി സനദ് (22) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ദമാം ദഹ്‌റാന്‍ മാളിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ദമാം ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു മൂന്നുപേരും. ഇവരുടെ കുടുംബാംഗങ്ങള്‍ സൗദിയിലുണ്ട്.

dammam accident three malayali death

Most Popular