Sunday, September 26, 2021
Home Gulf Saudi Arabia മരിച്ച് അഞ്ച് മാസത്തിനു ശേഷം മലയാളിയുടെ മൃതദേഹം നാട്ടിലെത്തി

മരിച്ച് അഞ്ച് മാസത്തിനു ശേഷം മലയാളിയുടെ മൃതദേഹം നാട്ടിലെത്തി

ദമ്മാം: മരിച്ച് അഞ്ചു മാസത്തിന് ശേഷം സൗദിയില്‍ നിന്ന് മലയാളിയുടെ മൃതദേഹം നാട്ടിലെത്തി. കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മരിച്ചവുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. ദമ്മാം മോര്‍ച്ചറിയില്‍ നിന്നു മൂന്നു മലയാളികളുടെ മൃതദേഹങ്ങളാണ് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ ഇടപെടല്‍ മൂലം നാട്ടിലെത്തിക്കാനായത്.

പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണന്‍, പാലക്കാട് കോങ്ങാട് കേരളശ്ശേരി സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുട മൃതദേഹങ്ങളാണ് എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. 2019 ഡിസംബര്‍ 28നാണ് ബാലകൃഷ്ണന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

കടമ്പകള്‍ പുര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ കാരണം വിമാനങ്ങള്‍ റദ്ദാക്കിയത്. തുടര്‍ന്ന് ഏപ്രില്‍ ഏഴിന് എമിറേറ്റ്സിന്റെ കാര്‍ഗോ വിമാനത്തില്‍ കൊണ്ടു പോകുനായി എംബാം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, അവസാന നിമിഷം നാട്ടില്‍ വീണ്ടും കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആ ശ്രമവും നടന്നില്ല. തുടര്‍ന്ന് മൃതദേഹം വീണ്ടും മോര്‍ച്ചറിയിലേക്കു മാറ്റി.

മോഹന്‍ദാസ് പരമേശരന്‍ ഏപ്രില്‍ 24 നാണ് ജുബൈലില്‍ മരിച്ചത്. വേലായുധന്‍ ആണ്ടി ഏപ്രില്‍ 5 നാണ് ഹൃദയാഘാതം മൂലം മരിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദു ചെയ്തതിനാല്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രി മോര്‍ച്ചറികളില്‍ ഇത്തരത്തില്‍ നിരവധി മൃതദേഹങ്ങളാണ് ഉള്ളത്.

dead bodies of malayalis brought home after five months from saudi arabia


 

Most Popular