Sunday, April 11, 2021
Home Gulf Saudi Arabia ജിദ്ദയിലെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഡോ. അങ്കമുത്തു വിടപറഞ്ഞു; മരണം രോഗികള്‍ ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കേ

ജിദ്ദയിലെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഡോ. അങ്കമുത്തു വിടപറഞ്ഞു; മരണം രോഗികള്‍ ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കേ

ജിദ്ദ: ജിദ്ദിയിലെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഡോക്ടര്‍ വിട പറഞ്ഞത് രോഗികള്‍ ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കവേ. ഹൃദയാഘാതത്തെ തുടര്‍ന്നാണ് തമിഴ്‌നാട് ഈരോട് സ്വദേശി അങ്കമുത്തു തങ്കവേല്‍ (58) മരിച്ചത്. ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍തമാം പൊളിക്ലിനിക്കില്‍ 19 വര്‍ഷത്തോളമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ശനിഴാഴ്ച രാത്രി ജോലിക്കായി ക്ലിനിക്കില്‍ എത്തേണ്ട സമയം കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് മൊബൈലില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്ന് ക്ലിനിക് അധികൃതര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം അദ്ദേഹത്തെ കണ്ട് പരിശോധന നടത്താന്‍ രോഗികള്‍ ടോക്കണ്‍ എടുത്തു കാത്തുനില്‍ക്കുന്നതിടയിലാണ് മരണം.

ജിദ്ദയിലെത്തുന്നതിന് മുമ്പ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: ഡോ. സവിത, മക്കള്‍: അര്‍ഷിനി, ഷഹാന.

Most Popular