Tuesday, August 3, 2021
Home Gulf Saudi Arabia എടവണ്ണ സിഎച്ച് സെന്ററിനു ഫണ്ട് കൈമാറി

എടവണ്ണ സിഎച്ച് സെന്ററിനു ഫണ്ട് കൈമാറി

ജിദ്ദ: എടവണ്ണ സി എച്ച് സെന്റര്‍ അന്തേവാസികള്‍ കൂട്ടിരിപ്പുകാര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും വേണ്ടിയുള്ള സാമ്പത്തിക സഹായം എടവണ്ണ പഞ്ചായത്ത് ജിദ്ദ കെഎംസിസി സ്വരൂപിച്ച ഫണ്ട് സീതിഹാജി സൗധത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കെഎംസിസി ഭാരവാഹി സക്കീര്‍ കാലുന്റകത്ത് ഏറനാട് മണ്ഡലം എംഎല്‍എ പികെ ബഷീറിനു കൈമാറി.

ഇപ്പോള്‍ പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടുകളും അറിയിച്ചുകൊണ്ടുള്ള ഒരു നിവേദനവും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുന്നതിന് എംഎല്‍എക്കു കൈമാറി. മുജീബ് സ്വലാഹി ആണ് നിവേദനം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര പുനഃസ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക, കോവിഡ് മഹാമാരിമൂലം കഷ്ടത അനുഭവിക്കുന്ന നാട്ടിലുള്ള എല്ലാ പ്രവാസികള്‍ക്ക് 10000 രൂപ അടിയന്തിര സാമ്പത്തിക സഹായം നല്‍കുക. നാട്ടില്‍ കുടുങ്ങി വീണ്ടും സൗദിയിലേക്ക് മറ്റു രാജ്യങ്ങള്‍ ഇടത്താവങ്ങളാക്കി വരുന്നവര്‍ക്ക് 5 ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കുക, നാട്ടില്‍ കുടുങ്ങി ജോലിയും വിസയും നഷ്ടപ്പെട്ടവ പ്രവാസികള്‍ക്ക് നാട്ടില്‍ സൗരംഭം തുടങ്ങുന്നതിന് 20 ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കുക എന്നിങ്ങനെയുള്ള ആവിശ്യങ്ങള്‍ ഉള്‍പെടുത്തി.

കെ ഫിറോസ് ബാബു എടവണ്ണ (പ്രസിഡന്റ്), കെ സി അബൂബക്കര്‍ പള്ളിമുക്ക്( ജനറല്‍ സെക്രട്ടറി), സുല്‍ഫീക്കര്‍ ഒതായി (സെക്രട്ടറി ,ജിദ്ദ മലപ്പുറം ജില്ല കെഎംസിസി), സുനീര്‍ കെ പി(ചെയര്‍മാന്‍), ഹബീബ് കാഞ്ഞിരാല(ഖജാന്‍ജി), നൗഷാദ് വി പി എന്നിവര്‍ ഒപ്പിട്ട പ്രധാനപ്പെട്ട ആവിശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ലുക്മാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രസിഡണ്ട് അഹമ്മദ് മദനി സ്വാഗതവും അഹ്‌മദ് കുട്ടി കുഞ്ഞാപ്പു നന്ദിയും പറഞ്ഞു. സുല്‍ഫികര്‍, ജുനൈസ് കാഞ്ഞിരാല എന്നിവര്‍ സംസാരിച്ചു എടവണ്ണ പഞ്ചായത്ത് ജിദ്ദാ കെഎംസിസി ഭാരവാഹികളായ അഷ്റഫ് വി ടി, നൗഫല്‍ കാഞ്ഞിരാല, ജലീല്‍ ഏഴുകളരി. ബാബു ഷബീബ്, അഷ്‌ക്കാന്‍ പുളിക്കല്‍. ഷൈജു പി കെ ഹംസ ചെമ്മല, സാദിഖ് കള്ളിവളപ്പില്‍, ആദില്‍ മുനീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Most Popular