Monday, May 10, 2021
Home Gulf Saudi Arabia മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ ജീവനക്കാരും കോവിഡ് വാക്‌സിനെടുത്തിരിക്കണം

മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ ജീവനക്കാരും കോവിഡ് വാക്‌സിനെടുത്തിരിക്കണം

റിയാദ്: റമദാന്‍ ആരംഭം മുതല്‍ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്‌സിനെടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു. എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്നാണ് നിര്‍ദേശം. ഹറം പ്രസിഡന്‍സി, ഏജന്‍സി കെട്ടിടങ്ങളിലെ പ്രവേശനത്തിനും വാക്‌സിന്‍ നിര്‍ബന്ധമാണ്.

അതേസമയം റമദാനില്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുല്‍ ഫത്താഹ് മുശാത് പറഞ്ഞു. തീര്‍ഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസുകളുണ്ടാകും. ഒരോ യാത്രയ്ക്കും ശേഷം ബസുകള്‍ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

Most Popular