Monday, April 12, 2021
Home Gulf Saudi Arabia സൗദിയിലേക്കുളള യാത്രാവിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍

സൗദിയിലേക്കുളള യാത്രാവിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍

അബുദബി: സൗദി അറേബ്യയിലേക്കുള്ള യാത്രാവിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍. ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഫെബ്രുവരി മൂന്നിന് സൗദി സമയം രാത്രി ഒമ്പത് മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ഇത്തിഹാദ്, എമിറേറ്റ്സ് എയര്‍ലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഇന്ന് അറിയിച്ചു.

ദുബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളില്‍ സൗദി പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ ഈ തീരുമാനം തുടരുമെന്നുമാണ് എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതരുടെ അറിയിപ്പ്. എന്നാല്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉടമകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പുതിയ തീരുമാനം ബാധകമാകില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Most Popular