Sunday, June 20, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 4,919 പേര്‍ക്ക് കോവിഡ്; 39 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 4,919 പേര്‍ക്ക് കോവിഡ്; 39 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 4,919 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 39 പേര്‍ കൂടി ഇന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 141,234 ആയി. 24 മണിക്കൂറിനിടെ 2,122 പേരുടെ രോഗം ഭേദപ്പെട്ടു. രോഗമുക്തരുടെ എണ്ണം 91,662 ആയിട്ടുണ്ട്.

ജോലി സ്ഥലത്ത് മാസ്‌ക്ക് ധരിക്കാരിക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാതിരിക്കുകയും ചെയ്തതു കൊണ്ടാണ് 10 പേര്‍ക്ക് കോവിഡ് ബാധിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ ഗുരുതര സാഹചര്യത്തിലാണ്. രാജ്യത്ത് 1,091 പേരാണ് ഇതിനകം മരിച്ചത്.

പുതിയ കേസുകളില്‍ ഭൂരിഭാഗവും തലസ്ഥാനത്താണ്. ചൊവ്വാഴ്ച്ച മുതല്‍ റിയാദില്‍ മാത്രം 2,371 പേര്‍ക്കാണ് രോഗം ബാധിച്ചത്. മക്ക-282, ജിദ്ദ-279, ഹുഫൂഫ്-237, മദീന-156, തായിഫ്-140, ദമ്മാം-137, ദഹ്‌റാന്‍-123, അല്‍ഖോബാര്‍-114, ഖമീസ് മുശൈത്ത്-100 എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

New coronavirus cases in Saudi Arabia soared again with 4,919 fresh infections


 

Most Popular