Thursday, August 5, 2021
Home Gulf Saudi Arabia പ്രവാസി അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

പ്രവാസി അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

റിയാദ്: സ്വകാര്യ സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന വിദേശ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി. പ്രത്യേക സാഹചര്യങ്ങളും കേസുകളും പരിഗണിച്ച് സൗദിയില്‍ നിന്ന് പുറത്തേക്കും വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്കും മടങ്ങാന്‍ അനുമതി നല്‍കുന്ന എക്സെപ്ഷന്‍സ് കമ്മിറ്റിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്.

സൗദിയിലേക്ക് മടങ്ങുന്ന അധ്യാപകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാരജാക്കണം. യാത്രയുടെ 48 മണിക്കൂറിനുള്ളിലാണ് പിസിആര്‍ പരിശോധന നടത്തേണ്ടത്. കൂടാതെ ഇവര്‍ ഹെല്‍ത്ത് ക്വാറന്റീനും പാലിക്കണം.

പുതിയ അധ്യയന വര്‍ഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി സന്ദേശം അയച്ചിരുന്നു.

സൗദിയിലേക്കുള്ള മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വിദേശങ്ങളിലെ സൗദി കോണ്‍സുലേറ്റുകളെ സമീപിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടണമെന്നാണ് നിര്‍ദേശം. റിയാദിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമകളുമായി ആശയവിനിമയം നടത്തി ഇക്കാര്യം അറിയിക്കാന്‍ റിയാദ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Most Popular