Saturday, July 31, 2021
Home Newsfeed സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ ബുറൈമാനിൽ മലപ്പുറം പെരിന്തൽമണ്ണ ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം സ്വദേശി കൊടക്കാടൻ അലി അക്ബർ (49) ആണ് മരണപ്പെട്ടത്. ബുറൈമാനിലാണ് താമസം. പിതാവ്: കൊടക്കാടൻ മുഹമ്മദ്. മാതാവ്: പാത്തുട്ടി. ഭാര്യ: സമീറ. മക്കൾ: ബിൻഷാദ്, ബിൻഷിയ, ബിൻഷിദ്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് കൂടെയുണ്ട്.

Most Popular