Saturday, July 24, 2021
Home Gulf Saudi Arabia ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ കൂട്ടത്തിലേക്ക് ജിദ്ദയിലെ മലയാളി ബാലന്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ കൂട്ടത്തിലേക്ക് ജിദ്ദയിലെ മലയാളി ബാലന്‍

ജിദ്ദ: ലോകത്തിലെ പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ കൂട്ടത്തില്‍ ഇടംപിടിക്കാനൊരുങ്ങി ജിദ്ദയില്‍ നിന്നുള്ള മലയാളി ബാലന്‍. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി എട്ട് വയസുകാരന്‍ മുഹമ്മദ് അമാനാണ് ഈ കൊച്ചുമിടുക്കന്‍.

‘ഔട്ടര്‍ സ്പേസ്’ എന്ന ഇംഗ്ലീഷ് നോവലാണ് അമാന്‍ എഴുതിയിരിക്കുന്നത്. 26 പേജുകളിലായി പ്രസാധനം ചെയ്തിരിക്കുന്ന ചിത്രനോവല്‍ ലോക ബാലസാഹിത്യ രചനാ വിഭാഗത്തില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് അമാന്റെ മാതാപിതാക്കള്‍. ഗായിക സോഫിയ നജ്മുദ്ദീനാണ് അമാന്റെ മാതാവ്. സുനില്‍ സെയ്ദ് പിതാവാണ്. ദമ്പതികളുടെ ഇളയ മകനാണ് മുഹമ്മദ് അമാന്‍.

കോവിഡ് കാലത്ത് കുടുംബവുമൊന്നിച്ച് കുട്ടികള്‍ നടത്തുന്ന രസകരമായ അവധിക്കാല യാത്രയാണ് നോവലിന്റെ പ്രമേയം. ആമസോണ്‍ കിന്‍ഡലിലെ ആഗോളാടിസ്ഥാനത്തിലുള്ള ഇ-ബുക്ക് വേര്‍ഷനിലും, പ്രിന്റ് എഡിഷനിലും പുസ്തകം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാവും.

Most Popular