Sunday, June 20, 2021
Home Gulf പ്രവാസി മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പ്രവാസി മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു. സൗദി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മരിച്ചത്.

ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്. പത്ത് വര്‍ഷമായി സൗദിയിലുള്ള മഞ്ജു നാല് വര്‍ഷമായി ജോലി ചെയ്യുന്നത് ജെ.എന്‍.എച്ചിലാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതരും സാമുഹ്യപ്രവര്‍ത്തകരും രംഗത്തുണ്ട്.

Most Popular