Thursday, June 17, 2021
Home Newsfeed തിരിച്ചു വരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഇന്ത്യക്കാരുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കും

തിരിച്ചു വരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഇന്ത്യക്കാരുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കും

റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയും നീട്ടികൊടുക്കും.

എന്‍ഐസിയുമായി ബന്ധപ്പെട്ട് ജവാസാത്ത് ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. 2021 ജൂണ്‍ രണ്ടുവരെയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കഴിയുന്നവരുടെ റീ-എന്‍ട്രിയും ഇഖാമയുമാണ് സൗജന്യമായി പുതുക്കുക. നിലവില്‍ സൗദിയില്‍ കഴിയുന്ന, വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വിസിറ്റ് വിസയാണ് പുതുക്കുക.
ALSO WATCH

Most Popular