Sunday, May 16, 2021
Home Newsfeed സൗദിയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് വ്യാജപ്രചരണം

സൗദിയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് വ്യാജപ്രചരണം

ജിദ്ദ: സൗദിയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ നല്‍കിയ അപ്‌ഡേറ്റെന്ന രീതിയില്‍ സൗദി പത്രം നല്‍കിയ വാര്‍ത്തയാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന് എടുത്തവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Most Popular