Saturday, June 19, 2021
Home Gulf Saudi Arabia ജോയിക്ക് കേളിയുടെ യാത്രയയപ്പ്

ജോയിക്ക് കേളിയുടെ യാത്രയയപ്പ്

റിയാദ്:  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് എക്സിക്യു്ട്ടീവ് അംഗം സി.ജോയിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 27 വർഷമായി വാഹന വർക്ക്‌ഷോപ്പിലെ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്ന ജോയി കൊല്ലം വാടി സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷതയും കേളി രക്ഷാധികാരി അംഗം ഗോപിനാഥൻ വേങ്ങര, നസീം ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഷാജികെ.ഇ, ഉല്ലാസൻ, അൻസാരി, ഷറഫുദീൻ, രവിന്ദ്രനാഥൻ, ഗോപാലൻ, വിഷ്ണു എന്നിവർ ആശംസകളർപ്പിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവ് ജോയിക്ക് കൈമാറി. യാത്രയയപ്പിന് ജോയി നന്ദി പറഞ്ഞു.

Most Popular