Friday, June 18, 2021
Home News Kerala റാഫേൽ ചാക്കോയ്ക്ക് കേളിയുടെ യാത്രയയപ്പ്

റാഫേൽ ചാക്കോയ്ക്ക് കേളിയുടെ യാത്രയയപ്പ്

റിയാദ്:  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ പവർ ഹൗസ് യൂണിറ്റ് അംഗം റാഫേൽ ചാക്കോയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ താലിയ ബ്ലോക്ക് കമ്പനിയിൽ ജോലി ചെയ്തിരുന്ന റാഫേൽ ചാക്കോ കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഷുമേസി ആശുപത്രിയിൽ വെച്ച്  ശസ്ത്രക്രിയക്ക്  വിധേയനാവുകയും, തുടർ ചികിത്സ ആവശ്യമായതിനാൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകാൻ തീരുമാനിക്കുകയുമായിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ലത്തീഫ് അധ്യക്ഷതയും കേളി ന്യൂ സനയ്യ രക്ഷാധികാരി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, ഏരിയ ജീവകാരുണ്യ കൺവീനർ ഹുസൈൻ, ഏരിയ ട്രഷറർ കരുണാകരൻ, ജോ.സെക്രട്ടറി നിസാർ, രക്ഷാധികാരി കമ്മിറ്റി അംഗം ജോർജ് വർഗ്ഗീസ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയാനന്ദൻ, സുബി പയസ് എന്നിവർ ആശംസകളർപ്പിച്ചും സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി അബ്ബാസും, തുടർചികിത്സാ സഹായഫണ്ട്‌ ഏരിയ സെക്രട്ടറി ബേബിക്കുട്ടിയും കൈമാറി. യാത്രയയപ്പിന് റാഫേൽ ചാക്കോ നന്ദി പറഞ്ഞു.

Most Popular