Monday, May 10, 2021
Home Gulf Saudi Arabia ഉമ്മറിന് കേളിയുടെ യാത്രയയപ്പ്

ഉമ്മറിന് കേളിയുടെ യാത്രയയപ്പ്

റിയാദ്: 29 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് അംഗം സി ഉമ്മറിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. നസീമിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ പെയിന്റര്‍ ആയി ജോലി ചെയ്തിരുന്ന ഉമ്മര്‍ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതവും, രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍, ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഏരിയ ട്രഷറര്‍ ഷാജി കെ.ഇ, രവീന്ദ്രനാഥന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നും സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം ഉമ്മറിന് യൂണിറ്റ് സെക്രട്ടറി സജീവ് കൈമാറി. യാത്രയയപ്പിന് ഉമ്മര്‍ നന്ദി പറഞ്ഞു.

Most Popular