Wednesday, September 22, 2021
Home Gulf Saudi Arabia അബ്ദുള്‍ റഹ്മാന് കേളിയുടെ യാത്രയയപ്പ്

അബ്ദുള്‍ റഹ്മാന് കേളിയുടെ യാത്രയയപ്പ്

റിയാദ്: 28 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ ഏരിയ അറൈഷ് യൂണിറ്റ് അംഗം അബ്ദുള്‍ റഹ്മാന്‍ അജിയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. അല്‍ജസിറ വെഹിക്കിള്‍ ബോഡി ഷോപ്പ് സൂപ്പര്‍വൈസര്‍ ആയിരുന്നു. പത്തനംതിട്ട, അടൂര്‍-പറക്കോട് സ്വദേശിയാണ്.

അറൈഷ് യൂണിറ്റിന്റെ ആദ്യകാല അംഗവും, കേളിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു അബ്ദുള്‍ റഹ്മാന്‍. യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ ഏരിയ കമ്മിറ്റി അംഗവും, യൂണിറ്റ് സെക്രട്ടറിയുമായ ഷിബു തോമസ് ഉപഹാരം നല്‍കി. ഷിബു, അനൂപ് എന്നിവര്‍ ആശംസ അറിയിച്ചു. അബ്ദുള്‍നാസര്‍, ഗിരീഷ്, റിജു മോന്‍, അജ്‌നാസ്, താജ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. യാത്രയയപ്പിന് അബ്ദുള്‍റഹ്മാന്‍ നന്ദി പറഞ്ഞു.

Most Popular