Thursday, September 23, 2021
Home News കേളി യാത്രയയപ്പ് നൽകി

കേളി യാത്രയയപ്പ് നൽകി

റിയാദ് : പത്തൊൻപത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി റൗദ  ഏരിയ, റൗദ സെൻട്രൽ യൂണിറ്റ് അംഗമായ  മുഹമ്മദ് അലിക്ക്  യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ്  നൽകി. പാലക്കാട്‌ ജില്ലയിലെ ചെറുപ്പളശ്ശേരി  മങ്ങോട് സ്വദേശിയായ മുഹമ്മദ്‌ അലി റൗദയിൽ ഒരു സ്വദേശിയുടെ കീഴിൽ   ഹൌസ് ഡ്രൈവർ ആയി  ജോലി ചെയ്തു വരികയായിരുന്നു.

യുണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ്  സെക്രട്ടറി സജാദ് സ്വാഗതമാശംസിച്ചു. യൂണിറ്റ് ട്രഷറർ അലി കുറ്റ്യാടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആഷിക് ബഷീർ, ഹാഷിം ഇഖ്ബാൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുഹമ്മദലിക്കുള്ള യുണിറ്റിന്റെ ഉപഹാരം  ഏരിയാ വൈസ്പ്രസിഡണ്ടും യൂണിറ്റ് രക്ഷാധികാരിയുമായ സലിം പി.പി കൈമാറി. യാത്രയയപ്പിന് മുഹമ്മദ്‌ അലി നന്ദി  പറഞ്ഞു.

Most Popular