Tuesday, June 22, 2021
Home Gulf Saudi Arabia സൗദിക്ക് നേരെ ഹൂതികളുടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദിക്ക് നേരെ ഹൂതികളുടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും; പ്രതിരോധിച്ച് അറബ് സഖ്യസേന

ജിദ്ദ: സൗദി അറേബ്യയിലെ ജിസാന് നേരെ ഹൂതികളുടെ ആക്രമണത്തെ ചെറുത്ത് അറബ് സഖ്യസേന. ജിസാന് നേരെ വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച നാല് ഡ്രോണുകളുമാണ് അറബ് സഖ്യസേന തകര്‍ത്തത്. ബുധനാഴ്ച അര്‍ധരാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായിരുന്നു ഹൂതി ആക്രമണം.

യെമനില്‍ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി സമഗ്ര വെടിനിര്‍ത്തല്‍ വേണമെന്ന സൗദി അറേബ്യയുടെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ അവഗണിച്ചുകൊണ്ട് ഹൂതികള്‍ അടുത്തിടെ നിരവധി സൗദി നഗരങ്ങളിലും പ്രദേശങ്ങളിലും സിവിലിയന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആസൂത്രിതവും മനഃപൂര്‍വവും ശത്രുതാപരവുമായ ശ്രമങ്ങളുടെ ഭാഗമാണ് തുടര്‍ച്ചയായ ഇത്തരം ആക്രമണങ്ങളെന്ന് സഖ്യസേന പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സഖ്യസേന അറിയിച്ചു.

ALSO WATCH:

 

Most Popular