Saturday, April 10, 2021
Home Gulf Saudi Arabia സൗദിയില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയും നാല് സഹോദരിമാരും കൊല്ലപ്പെട്ട നിലയില്‍

സൗദിയില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയും നാല് സഹോദരിമാരും കൊല്ലപ്പെട്ട നിലയില്‍

റിയാദ്: സൗദിയിലെ അല്‍ അഹ്‌സക്കടുത്ത് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയെയും നാല് സഹോദരിമാരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 14 മുതല്‍ 22 വയസുവരെയുള്ളവരാണ് മരിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്‌സയ്ക്കടുത്ത് അല്‍ ഷുഅബാ ഏരിയയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട മൂത്തമകന്‍ മോയദ് കിങ് ഫൈസല്‍ യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ്. ഇവരുടെ പിതാവ് പുതുതായി വാങ്ങിയ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. കൊലയാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പിതാവും മക്കളും പുതിയ അപാര്‍ട്‌മെന്റ് കാണാന്‍ ചെന്നപ്പോഴായിരുന്നു കൊല നടന്നതെന്ന് കുട്ടികളുടെ അമ്മാവന്‍ ഇസ്മായീല്‍ ഖലീഫ അല്‍ സാലെ അറബിക് പത്രം ഒകാസിനോട് പറഞ്ഞു. മക്കളെ അപാര്‍ട്‌മെന്റില്‍ നിര്‍ത്തി പിതാവും മാതാവും സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്തുപോയതായിരുന്നു. വൈകിട്ട് തിരിച്ചു വന്നപ്പോള്‍ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. ബെല്ലടിച്ചിട്ടും കുട്ടികള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ഇളക്കിമാറ്റി അകത്ത് കടന്നപ്പോള്‍ അഞ്ചു കുട്ടികളും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.

പിതാവ് ഉടന്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രക്ത സാംപിള്‍, വിരലടയാളം എന്നിവയും മറ്റു തെളിവുകളും സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ചു. മൃതദേഹങ്ങള്‍ പിന്നീട് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേയ്ക്ക് മാറ്റി.

Five siblings found killed in apartment in saudi Al Ahsa

Most Popular