Wednesday, September 22, 2021
Home Newsfeed സൗദിയില്‍ വിദേശികള്‍ക്കും നേരിട്ട് സ്വത്ത് വാങ്ങാന്‍ അനുമതി

സൗദിയില്‍ വിദേശികള്‍ക്കും നേരിട്ട് സ്വത്ത് വാങ്ങാന്‍ അനുമതി

റിയാദ്: സൗദിയില്‍ വിദേശികള്‍ക്കും ഇനി മുതല്‍ നേരിട്ട് സ്വത്ത് വാങ്ങാം. അബ്ഷീര്‍ മുഖേനയാണ് ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വത്ത് വാങ്ങാനുള്ള പെര്‍മിറ്റ് എടുക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പെര്‍മിറ്റ് എടുക്കാനുള്ള രീതികള്‍ അബഷീറില്‍ വിശദീകരിച്ചിട്ടുണ്ട്. അബ്ഷീറിലെ ‘എന്റെ സേവനം’ എന്ന പുതിയ ടാബ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സ്വത്ത് എടുക്കാനുദ്ദേശിക്കുന്നയാള്‍ക്ക് കാലാവധിയുള്ളതും നിയമാനുസൃതവുമായ താമസരേഖ ഉണ്ടായിരിക്കണം.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഔദ്യോഗിക രേഖകള്‍ വേണം. ഒരാള്‍ക്ക് ഒരും സമയം ഒരു സ്വത്ത് മാത്രമേ വാങ്ങാന്‍ അനുമതിയുള്ളൂ. അത്തരം ആളുകള്‍ക്ക് രാജ്യത്തിന്റെ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ സ്വന്തമായി ഭൂമിയോ കെട്ടിടങ്ങളോ ഉണ്ടെങ്കില്‍ മറ്റൊന്ന് എടുക്കാന്‍ സാധിക്കില്ലെന്ന് ചട്ടങ്ങളില്‍ പറയുന്നു.

Most Popular